പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ചിലേക്ക്

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സൗമ്യയുടെ ആത്മഹത്യയും, നാല് കൊലപതാകങ്ങളും പുനരന്വേഷിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി ആയിരിക്കും കേസില്‍ അന്വേഷണ ചുമതല അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. കേസില്‍ ദുരൂഹതകളുണ്ടെന്ന് കാട്ടി നാട്ടുകാരടങ്ങുന്ന സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന സൗമ്യയുടെ കാമുകന്‍മാര്‍ ആരൊക്കെയെന്നും കേസ് അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചതാര് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പുനരന്വേഷിക്കും. നേരത്തെ പുറത്തുവന്ന സൗമ്യയുടെ ഡയറിക്കുറിപ്പില്‍ തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് സൗമ്യ ആറ് സ്ഥലത്ത് പരാമര്‍ശിച്ചിരുന്നു. അന്വേഷണ സംഘം മുന്‍പ് ചോദ്യം ചെയ്ത് വിട്ടയച്ച മൂന്ന് പേരില്‍ ഒരാളുടെ പേര് തന്നെയാണ് ഡയറിയിലും എഴുതിയിരിക്കുന്നത്.

പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതിയായിരുന്ന സൗമ്യ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മൂന്ന് അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

prp

Related posts

Leave a Reply

*