വയനാട്ടില്‍ മദ്യം കഴിച്ച് 3 പേര്‍ മരിക്കാനിടയായ സംഭവം; ഒരാള്‍ അറസ്റ്റില്‍

വയനാട്: വെള്ളമുണ്ടയിയില്‍ വിഷ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ സന്തോഷ്‌ ആണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളമുണ്ട സ്വദേശികളായ പ്രസാദ്, പ്രമോദ്, തിക്കനായി എന്നിവരാണ് മരിച്ചത്. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സജിത്ത് എന്നയാളെ കൊല്ലാനായിരുന്നു ഇയാള്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയത്.

എന്നാല്‍ ഇയാളെ  കൊല്ലാനുള്ള ശ്രമം എന്തിനായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. സജിത്തിനെ ചോദ്യം ചെയ്തുവരികയാണ്.

prp

Related posts

Leave a Reply

*