ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലയെന്നും അദ്ദേഹം പറഞ്ഞു.

അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ് ഈ നടപടികൊണ്ട് ചെയ്യുന്നതെന്നും അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ലയെന്നും. നാടിന്‍റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പുതിയ യൂണിറ്റുകള്‍ക്ക് ഇനി അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*