കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാടാനുറച്ച് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കേരളം പഴയ കേരളമല്ലെന്നും എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പന്‍ തന്നെയാണെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിപ്ലവത്തിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇനി 9 ദിവസം | നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ പോരാടി ജയിക്കും –
(2 Points, 30 Seconds)
** സമയം ഒട്ടും കളയാനില്ല | ഇനി 9 ദിവസം 4 മണിക്കൂര്‍ മാത്രം ബാക്കി .
** ഇന്ന് 3 മണിക്കും 4 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ‘Review, നിയമ നടപടി’ ആയി People for Dharma അടക്കമുള്ള അയ്യപ്പ ഭക്തര്‍ മുന്നോട്ടു പോകും. ** നമ്മള്‍ `സാധാരണ അയ്യപ്പ ഭക്തരുടെ ശ്രദ്ധ “ജെല്ലിക്കെട്ട്” മോഡല്‍ Ordinance ആയിരിക്കണം.
** Oct 17 – Oct 22 വരെ നമ്മള്‍ ശബരിമലക്ക് കാവല്‍ നില്‍ക്കണം.
(1) Focus Focus Focus – ഒരേ ഒരു ലക്ഷ്യം ശബരി മാമല. അയ്യപ്പ സ്വാമിയെ, ക്ഷേത്രങ്ങള്‍ക്ക്, ആരാധനാലയങ്ങള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ പറഞ്ഞു മനസിലാക്കുക, ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കുക.
(2) പ്രാര്‍ത്ഥന പ്രക്ഷോഭ പരിപാടികള്‍ 10 സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നുണ്ട്. – Focus 9 ദിവസം മാത്രം. Swamy Saranam.

