വന്‍ വിഷമദ്യ ദുരന്തം; ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം

ലക്‌നൗ: വ്യാജ മദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഖുഷിനഗറില്‍ മൗനി അമാവാസി മേള എന്ന ഉത്സവപരിപാടിയില്‍ പങ്കെടുക്കാനെത്തി വിഷമദ്യം കഴിച്ചവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വീട്ടിലുണ്ടാക്കിയ വിഷമദ്യം കഴിച്ച് 12 പേര്‍ മരിച്ചു. എട്ട് പേര്‍ ഗുരുതരനിലയില്‍ ആശുപത്രിയിലാണ്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചതെന്നാണ് അനുമാനം. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. . സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് […]

വയനാട്ടില്‍ മദ്യം കഴിച്ച് 3 പേര്‍ മരിക്കാനിടയായ സംഭവം; ഒരാള്‍ അറസ്റ്റില്‍

വയനാട്: വെള്ളമുണ്ടയിയില്‍ വിഷ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ സന്തോഷ്‌ ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളമുണ്ട സ്വദേശികളായ പ്രസാദ്, പ്രമോദ്, തിക്കനായി എന്നിവരാണ് മരിച്ചത്. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സജിത്ത് എന്നയാളെ കൊല്ലാനായിരുന്നു ഇയാള്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയത്. എന്നാല്‍ ഇയാളെ  കൊല്ലാനുള്ള ശ്രമം എന്തിനായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. സജിത്തിനെ ചോദ്യം ചെയ്തുവരികയാണ്.

ആഘോഷത്തിനിടെ മത്സരം;5 കുപ്പി മദ്യം കഴിച്ച യുവാവ് മരിച്ചു

ബംഗളൂരു: ആഘോഷ ചടങ്ങിനിടെ  പന്തയം ജയിക്കാന്‍  അഞ്ച് കുപ്പി മദ്യം  കുടിച്ചയാള്‍ മരിച്ചു.  വടക്കന്‍ കര്‍ണാടകത്തില്‍ ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ്(45) മരിച്ചത്. സുഹൃത്തായ നവീനുമായാണ് പുരുഷോത്തമന്‍ പന്തയം വെച്ചത്.  ആര്‍ക്കാണ് കൂടുതല്‍ മദ്യം കുടിക്കാന്‍ കഴിയുക എന്നതായിരുന്നു മത്സരം. തുടര്‍ന്ന് ഇരുവരും മദ്യം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ അഞ്ചുകുപ്പി മദ്യം കഴിച്ച പുരുഷോത്തമന്‍ പെട്ടെന്ന് തന്നെ സമനില തെറ്റുകയും കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിക്കബെല്ലാപുര പോലീസ് കേസെടുത്തു.