ആഘോഷത്തിനിടെ മത്സരം;5 കുപ്പി മദ്യം കഴിച്ച യുവാവ് മരിച്ചു

ബംഗളൂരു: ആഘോഷ ചടങ്ങിനിടെ  പന്തയം ജയിക്കാന്‍  അഞ്ച് കുപ്പി മദ്യം  കുടിച്ചയാള്‍ മരിച്ചു.  വടക്കന്‍ കര്‍ണാടകത്തില്‍ ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ്(45) മരിച്ചത്.

സുഹൃത്തായ നവീനുമായാണ് പുരുഷോത്തമന്‍ പന്തയം വെച്ചത്.  ആര്‍ക്കാണ് കൂടുതല്‍ മദ്യം കുടിക്കാന്‍ കഴിയുക എന്നതായിരുന്നു മത്സരം. തുടര്‍ന്ന് ഇരുവരും മദ്യം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ അഞ്ചുകുപ്പി മദ്യം കഴിച്ച പുരുഷോത്തമന്‍ പെട്ടെന്ന് തന്നെ സമനില തെറ്റുകയും കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ചിക്കബെല്ലാപുര പോലീസ് കേസെടുത്തു.

prp

Related posts

Leave a Reply

*