ഡോ. വി സി ഹാരിസ് അന്തരിച്ചു

കോട്ടയം:  സാഹിത്യനിരൂപകനും   എം.ജി. സര്‍വകലാശാലയിലെ  സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു.  വാഹനാപകടത്തില്‍ പരിക്കേറ്റ്  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മയ്യഴിയില്‍ ജനിച്ച അദ്ദേഹത്തിന്‍റെ   സ്കൂള്‍ വിദ്യാഭ്യാസം മയ്യഴി ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളിലായിരുന്നു. തുടര്‍ന്ന്‍  കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം പൂര്‍ത്തിയാക്കി. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍  അദ്ധ്യാപകനായി ജോലി  ചെയ്തിരുന്നു.

മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. അഡ്വ. അനില ജോര്‍ജാണ് ഭാര്യ.

prp

Leave a Reply

*