പ്രധാനമന്ത്രിയെ വിവാഹം ചെയ്യണം;വ്യത്യസ്ത സമരവുമായി നാല്‍പ്പതുകാരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി  നാല്‍പതുകാരിയുടെ വ്യത്യസ്തമായ  സമരം. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തി ശര്‍മയാണ് സമരവുമായി ജന്തര്‍ മന്ദറിന് മുന്നിലുള്ളത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്.

തന്‍റെ  മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു.” ഇതേക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍  ആളുകള്‍ ചിരിക്കും.  പ്രധാനമന്ത്രി ഒറ്റയ്ക്കാണ്, അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട് എന്നു  എനിക്കറിയാം. കാരണം ഞാനും അദ്ദേഹത്തെപ്പോലെ ഒറ്റയ്ക്കാണ് . എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്”. ഓം ശാന്തി കൂട്ടിച്ചര്‍ത്തു.

വിവാഹമോചിതയാണ് ഓംശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച്‌ വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും  അവര്‍  പറഞ്ഞു.

എന്നെങ്കിലും ഒരിക്കല്‍  പ്രധാനമന്ത്രി തന്നെ  കാണാനെത്തും. അതുവരെ  ഇവിടെയിരിക്കുമെന്നാണ് ഓംശാന്തി പറയുന്നത്.

prp

Related posts

Leave a Reply

*