സ്ത്രീകളുടെ മുടി മുറിച്ചെന്നാരോപിച്ച്‌ എഴുപതുകാരനെ കല്ലുകൊണ്ടിടിച്ച് കൊന്നു

ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചെന്ന് ആരോപിച്ച്‌ എഴുപതുകാരനെ യുവാവ് കല്ല് കൊണ്ടിടിച്ചു കൊന്നു.    ശ്രീനഗറിലെ അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍   ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.   അബ്ദുല്‍ സലിം വാനിയാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

പ്രാര്‍ത്ഥന കഴിഞ്ഞ്  സലിം വാനി പള്ളിയില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു  പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ അദ്ദേഹത്തെ കല്ലെറിഞ്ഞ് വീഴ്ത്തിയത്. ശേഷം  കല്ല് കൊണ്ടിടിച്ചു കൊല്ലുകയായിരുന്നു.   സംഭവത്തിന് ശേഷം യുവാവ് രക്ഷപ്പെട്ടു

ഗ്രാമത്തിലെ സ്ത്രീകളുടെ മുടി അജ്ഞാതരായ അക്രമികള്‍ മുറിക്കുന്നതായി കഴിഞ്ഞ രണ്ടു ദിവസമായി പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ വേഷം ധരിച്ച ഭിന്നലിംഗക്കാരനെ ആളുകള്‍ പിടികൂടി മര്‍ദ്ദിച്ചിരുന്നു.

prp

Related posts

Leave a Reply

*