മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: മാനന്തവാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തി. വീടിന് മുന്നിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിലായിരുന്നു കണ്ടത്.

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് ദിവസങ്ങളായി അന്വേഷിച്ചുവരികയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ചൂട്ടക്കടവിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെല്ലൂര്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമാണ് മരിച്ചത്.ഈ മാസം ഒന്ന് മുതലാണ് നിസാമിനെ കാണാതാകുന്നത്. മൃതദേഹത്തിനടുത്ത് നിന്നും ലഭിച്ച ബാഗില്‍ നിന്നും കിട്ടിയ സ്വിച്ച് ഓഫായ മൊബൈല്‍ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

prp

Related posts

Leave a Reply

*