മുകേഷിനെതിരെ ലൈംഗികാരോപണം; മറുപടിയുമായി താരം

മി ടൂ കാമ്പയിനിൽ കുടുങ്ങി മലയാളത്തിലെ പ്രമുഖ നടനും എം എൽ എ യുമായ മുകേഷ്. സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മി ടൂ ക്യാമ്പയിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയാണ് ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 19വർഷങ്ങൾക്ക് മുൻപ് ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. രാത്രിയിൽ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് തന്നെ ശല്യം ചെയ്തതായാണ് ഇവർ പറയുന്നത്. മുകേഷ് താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചിരുന്നതായും ഇവർ പറഞ്ഞു. അന്നത്തെ മേധാവി ഇടപെട്ട് തന്നെ മാറ്റിയെന്നും ടെസ് വെളിപ്പെടുത്തി. അന്ന് സഹായിച്ചത് തൃണമൂല്‍ നേതാവ് ഡെറക് ഓബ്രയാന്‍ ആണെന്നും വെളിപ്പെടുത്തലില്‍ ടെസ് പറയുന്നു.
അതേസമയം  പെൺകുട്ടിയെ അറിയില്ലെന്നാണ് നടൻ മുകേഷ് പ്രതികരിച്ചത്. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല. ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നും മുകേഷ് പറഞ്ഞു.  കോടീശ്വരനൊക്കെ എത്ര വര്‍ഷം മുൻപ് നടന്നതാണ്. ഇത്രയും നാള്‍ അവര്‍ ഉറങ്ങുകയായിരുന്നോ? ഇതിന്‍റെ പേരില്‍ ആര്‍ക്കും ഒരു പൈസ ഞാന്‍ തരില്ല’ -ഇതായിരുന്നു മുകേഷിന്‍റെ പ്രതികരണം.
prp

Related posts

Leave a Reply

*