ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബുധനാഴ്ച മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബുധനാഴ്ച മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു നിയന്ത്രണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 10, 11 തീ​യ​തി​ക​ളി​ല്‍ കീ​ഴ​ല്ലൂ​ര്‍ പഞ്ചായത്തിലെയും മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​യും ആ​ളു​ക​ള്‍​ക്കും 12ന് ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മു​ഴു​വ​നാ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു കി​യാ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ എട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വേ​ശ​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ച്ച അ​ഞ്ചു മു​ത​ല്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണു വിമാനത്താവളത്തിലുണ്ടായ​ത്.  മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇതേതുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

prp

Related posts

Leave a Reply

*