കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 3 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കരുവാച്ചേരി സ്വദേശി ജനാര്‍ദ്ദനില്‍ നിന്നാണ് ഒരു സത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം പണം തട്ടിയത്. ഇദ്ദേഹത്തിന്‍റെ മകന് ജോലി വാങ്ങിച്ചു നല്‍കാമെന്നായിരുന്നും സംഘം ഏറ്റത്. അജിത്കുമാര്‍, മനോജ് കുമാര്‍. ഐശ്വര്യ എന്നിവരാണ് പ്രതികള്‍. എന്നാല്‍ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ വഴിയാണ് സംഘം ജനാര്‍ദ്ദനെ ബന്ധപ്പെട്ടിരുന്നത്. മൂന്ന് തവണകളിലായ 3,17,500 രൂപയാണ് ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. […]

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസ് മാര്‍ച്ച് മുതല്‍, ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍

കണ്ണൂര്‍:  ഗോ എയറിന്‍റെ കണ്ണൂര്‍-അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. ഗോ എയറിന്‍റെ  ഇരുപത്തിയെട്ടാമതു സര്‍വീസും, നാലാമത് അന്തര്‍ദേശീയ സര്‍വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്‌കറ്റ് സര്‍വീസും ആരംഭിക്കുന്നതാണ്. 6999 രൂപ മുതലാണ് വിമാന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആഴ്ച്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്‍റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രകാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു. അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സാധിച്ചതില്‍ അതിയായ […]

കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി

കണ്ണൂര്‍: കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ അടിസ്ഥാനത്തില്‍ സ്‌പൈസ് ജെറ്റും ഉടന്‍ സര്‍വീസ് ആരംഭിക്കും. നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങും. പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയില്‍ ഉഡാന്‍ സര്‍വീസ് […]

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

കണ്ണൂര്‍ : കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വ്വീസ് ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്നും അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതലെന്ന് തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജ […]

സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ തീം സോങ്ങ് – VIDEO

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി തീം സോങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍. വേണുഗോപാലിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘നാടിന്‍റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്‍റെ പൂ‌ര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക. എയര്‍ ഇന്ത്യ,​ ഇന്‍ഡിഗോ,​ ഗോ […]

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജനുവരിയോടെ ദിവസേന 12 സര്‍വീസുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസുകള്‍ ഉണ്ടാകും‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചു. സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗോ എയര്‍ ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് […]

നേട്ടം കൊയ്ത് എയര്‍ ഇന്ത്യ; കണ്ണൂര്‍-അബുദാബി ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ടിക്കറ്റ് വിറ്റു തീര്‍ന്നു. ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് വന്‍ നേട്ടമായത്. ചൊവ്വാഴ്ച കാലത്ത് പത്തരയോടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര.കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്യാം സുന്ദറിന്‍റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ […]

കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ചടങ്ങില്‍ ഒരുലക്ഷം പേരോളം പങ്കെടുക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ ഒരുലക്ഷം പേരോളം പങ്കെടുക്കും. ടെര്‍മിനല്‍ കെട്ടിടത്തിന് സമീപമായിട്ടാണ് വേദി ഒരുക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തിയത്. ടെര്‍മിനല്‍ കെട്ടിടം, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനാകാനൊരുങ്ങി അമിത് ഷാ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരില്‍ എത്തുന്നത്. ഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തുക. ഇതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അര്‍ഹനാകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാസംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനരക്ഷാ യാത്രക്ക് […]