ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബുധനാഴ്ച മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബുധനാഴ്ച മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു നിയന്ത്രണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 10, 11 തീ​യ​തി​ക​ളി​ല്‍ കീ​ഴ​ല്ലൂ​ര്‍ പഞ്ചായത്തിലെയും മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​യും ആ​ളു​ക​ള്‍​ക്കും 12ന് ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മു​ഴു​വ​നാ​ളു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു കി​യാ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ എട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വേ​ശ​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ച്ച അ​ഞ്ചു മു​ത​ല്‍ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണു വിമാനത്താവളത്തിലുണ്ടായ​ത്.  മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇതേതുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ […]

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് വിമാനത്താവളത്തിന് ഇപ്പോഴുള്ളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും […]

പരീക്ഷണം വിജയം; കണ്ണൂരില്‍ വിമാനമിറങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കല്‍ പൂര്‍ണ വിജയം. 200 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി തന്നെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ്. നവംബറോടെ വിമാനത്താവളം പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതോടെ പൂര്‍ത്തിയാകും. വലിയ യാത്രാ വിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം യോഗം ചേര്‍ന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ […]

കണ്ണൂര്‍ വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്; ഇന്ന്‍ വലിയ വിമാനമിറങ്ങും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായി. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും. ഈ മാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയര്‍വേസ്, […]

കണ്ണൂര്‍ വിമാനത്താവളം സെ‌പ്‌തംബറില്‍, പൂര്‍ണ പിന്തുണയെന്ന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷം സെ‌പ്‌തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്‌തംബറില്‍ കണ്ണൂര്‍ വിമാനത്താവളം ആരംഭിക്കുന്നത് കേരളത്തിന്‍റെ എല്ലാ മേഖലകള്‍ക്കും കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. […]

രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കണ്ണൂര്‍ വിമാനത്താവളവും

കണ്ണൂര്‍: രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കണ്ണൂര്‍ വിമാനത്താവളവും. ഇന്ത്യയില്‍ എട്ടാം സ്ഥാനമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്. നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.ചെറിയ മിനുക്ക് പണികള്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്ന വിധത്തിലാണ് ടെര്‍മിനലി നിര്‍മ്മാണം.കൂടാതെ 48 പരിശോധന കൗണ്ടറുകള്‍, 16 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 […]

കണ്ണൂര്‍ വീമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കും

തിരുവനന്തപുരം: ഈ വര്‍ഷം പകുതിയോടു കൂടി ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് കമ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലിമന്‍റെറിയനുമായ എ കെ ഗോപാലന്‍റെ പേര് നല്‍കാന്‍ ആലോചന. കണ്ണൂര്‍ സ്വദേശിയായ എകെജിക്ക് നല്‍കാവുന്ന വലിയ ആദരമായിരിക്കും ഇതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം, ബാലപീഡകനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അടുത്തിടെ എകെജിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം, മറ്റു കോണ്‍ഗ്രസ് നേതാക്കളെല്ലാം എകെജിയുടെ സേവനത്തെ […]

കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി ഇനി കണ്ണൂര്‍ വിമാനത്താവളത്തിലും

ന്യൂഡല്‍ഹി:  ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിലും. ഈ പദ്ധതി പ്രകാരം കണ്ണൂരില്‍ നിന്നും എട്ട് നഗരങ്ങളിലേക്ക് പറക്കുവാന്‍ സാധിക്കും. സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഹിന്‍ഡന്‍, ഹുബ്ലി, എന്നീ വിമാനത്താവളത്തിലേക്കും കണ്ണൂരില്‍ നിന്നും വിമാനസര്‍വീസുണ്ടാകും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനക്കമ്ബനികള്‍ക്കാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ദിനംപ്രതി 78, 74 […]