ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിലും.
ഈ പദ്ധതി പ്രകാരം കണ്ണൂരില്‍ നിന്നും എട്ട് നഗരങ്ങളിലേക്ക് പറക്കുവാന്‍ സാധിക്കും. സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഹിന്‍ഡന്‍, ഹുബ്ലി, എന്നീ വിമാനത്താവളത്തിലേക്കും കണ്ണൂരില്‍ നിന്നും വിമാനസര്‍വീസുണ്ടാകും.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനക്കമ്ബനികള്‍ക്കാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ദിനംപ്രതി 78, 74 യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള രണ്ട് സര്‍വീസുകളാണ് നടത്തുക. വളരെ കുറഞ്ഞ നിരക്കിലാണ് ഇവര്‍ യാത്ര സൗകര്യമൊരുക്കുന്നത്. സ്പൈസ് ജെറ്റില്‍ 1810 രൂപയ്ക്ക് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. ഇന്‍ഡിഗോയില്‍ ഇത് 1699 രൂപയാണുള്ളത്.

