വിവാദ ചിത്രം ;പത്മാവദ്’ ഇന്ന് തിയറ്ററിലേക്ക്; ബിജെപി സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെ വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്.  മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തെ പൂര്‍ണമായും ബഹിഷ്ക്കരിച്ചു.

അതേസമയം  ഉത്തര്‍ പ്രദേശില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകള്‍ ബലമായി അടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സമരക്കാര്‍ സര്‍ക്കാര്‍ ബസിന് തീയിട്ടു. നഗരത്തില്‍ ക്ലബ്ബുകളും ബാറുകളും രാത്രി ഏഴിന് അടയ്ക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഡല്‍ഹി-ജയ്പുര്‍ ഹൈവേയും സമരക്കാര്‍ ഉപരോധിച്ചു.

ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്കൂള്‍ ബസിനുനേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു. ജിഡി ഗോയങ്ക വേള്‍ഡ് സ്കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നത്. ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത്. ഭയചകിതരായ കുട്ടികള്‍ നിലവിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

‘പത്മാവത്’ റിലീസ് ചെയ്യാന്‍ രജ്പുത് സംഘടനകള്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്രസിങ് കല്‍വി വീണ്ടും ഭീഷണി മുഴക്കി. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ പേര് ‘പത്മാവത്’ എന്ന് തിരുത്തിയതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച എല്ലാ മാറ്റവും വരുത്തിയാണ് റിലീസ് ചെയ്യുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. സിനിമ പ്രദര്‍ശനത്തിനെത്തിയ കേരളത്തിലെ തിയറ്ററുകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നാലു തിയറ്ററുകളിലും കോട്ടയത്ത് രണ്ട് തിയറ്ററുകളും കൊച്ചിയിലെ നിരവധി തിയറ്ററുകളിലും പത്മാവദ് പ്രദര്‍ശനം തുടരുന്നു.

 

 

 

 

 

 

prp

Related posts

Leave a Reply

*