പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് കര്‍ണി സേന

മുംബൈ: സഞ്ജയ് ലീല ബന്‍സാലി  ഒരുക്കിയ പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് രജ്പുത്ര കര്‍ണി സേന. രജ്പുത്ര സംസ്കാരത്തെ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രമാണ് പദ്മാവത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് കര്‍ണി സേന നേതൃത്വം വ്യക്തമാക്കി. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പദ്മാവത്. രജ്പുത് വിരുദ്ധത ആരോപിച്ച്‌ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചിത്രത്തിന്‍റെ സെറ്റ് കര്‍ണിസേന അംഗങ്ങള്‍ ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തന്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും അലാദ്ദിന്‍ ഖില്‍ജിയും […]

‘പദ്മാവത് വീണ്ടും പ്രതിസന്ധിയില്‍

മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന്‍റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.  രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ […]

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ‘പത്മാവദ്’ ഫെയ്സ്ബുക്കില്‍

മുംബൈ: ഏറെ നാളത്തെ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സഞ്ജയ് ബന്‍സാലി ചിത്രം  ‘പത്മാവദ്’ ഇന്ന് റിലീസിംഗിനെത്തിയിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രം ഫേസ്ബുക്ക് ലൈവിലും എത്തിയിരിക്കുകയാണ്. പത്മാവദിന്‍റെ  തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. രജപുത്രറാണിയായ  പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ […]

വിവാദ ചിത്രം ;പത്മാവദ്’ ഇന്ന് തിയറ്ററിലേക്ക്; ബിജെപി സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെ വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്.  മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തെ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. അതേസമയം  ഉത്തര്‍ പ്രദേശില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകള്‍ ബലമായി അടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സമരക്കാര്‍ സര്‍ക്കാര്‍ ബസിന് തീയിട്ടു. നഗരത്തില്‍ ക്ലബ്ബുകളും ബാറുകളും രാത്രി […]

പദ്മാവത് റിലീസാവാന്‍ ഇനി രണ്ടു നാള്‍; ദീപിക ക്ഷേത്രദര്‍ശനത്തില്‍- VIDEO

ന്യൂഡല്‍ഹി: വിവാദ ചിത്രമായ പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രാര്‍ഥനകളുമായി ദീപിക പദുക്കോണ്‍. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാത്രയിലുടനീളം മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു. പദ്മാവത് റിലീസ് ചെയ്യുന്നത് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധം മൂലം ഒരു മാസത്തോളം വൈകിയിരുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണിസേന അടക്കമുള്ള സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ചിത്രത്തിലെ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ദീപികയ്ക്കെതിരെയും സംവിധായകനെതിരെയും വധഭീഷണി ഉണ്ടായിരുന്നു. ഡിസംബറില്‍ […]

പത്മാവതിലെ ഗൂമര്‍ നൃത്തത്തിനും സെന്‍സര്‍ബോര്‍ഡ് കത്രികവെച്ചു- video കാണാം

അടിമുടി മാറി വിവാദ വിഷയമായ സഞ്ജയ് ലീലാ ചിത്രം പദ്മാവത്. ചിത്രത്തിലെ പേരിനും രംഗങ്ങള്‍ക്കും മാറ്റം വന്നതിന് പിന്നാലെ ഗൂമര്‍ എന്ന ഗാനത്തിലെ നൃത്തരംഗങ്ങളിലെ ദീപിക പദ്കോണിന്‍റെ വസത്രങ്ങളിലും മാറ്റം വരുത്തി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ജനുവരി […]

വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിക്ക് പ്രദര്‍ശനാനുമതി; പേര് ‘പത്മാവത്’ എന്നാക്കണം ​

ന്യൂഡല്‍ഹി: തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം ​ ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുമ്പ്  എഴുതിക്കാണിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.  വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. […]

പ്രതിഷേധം അവസാനിക്കുന്നില്ല; പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ഗാര്‍ഹ് കോട്ടയില്‍ പദ്മാവതി പരാമര്‍ശങ്ങള്‍ ഏഴുതിവെച്ചതിന് സമീപം  ചേതന്‍ എന്നയാളെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും- എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലില്‍ എഴുതി വെച്ചിട്ടുണ്ട്. ‘പദ്മാവതി കാ വിരോത്’  എന്ന് എഴുതി വച്ചതാണ് സിനിമയുമായി മരണത്തിനു ബന്ധമുണ്ടെന്ന് വെളിവാക്കുന്നത്. എന്നാല്‍ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് […]

വിവാദങ്ങള്‍ കൊഴുക്കുന്നു; ‘പദ്മാവതി’ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടയില്‍ ചിത്രം  റിലീസ് ചെയ്യാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ  അനുമതി. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ്(ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയുടെ നിലപാട്. അതിനാല്‍ തന്നെ ഇന്ത്യയിലെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാനാണ്  സാധ്യതയെന്നാണ് നിര്‍മാതാക്കളായ വിയാകോം – 18 […]

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്‌ ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക […]