വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിക്ക് പ്രദര്‍ശനാനുമതി; പേര് ‘പത്മാവത്’ എന്നാക്കണം ​

ന്യൂഡല്‍ഹി: തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം ​ ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുമ്പ്  എഴുതിക്കാണിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.  വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. അടുത്തമാസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ സിനിമയ്ക്ക് അന്തിമാനുമതി നല്‍കൂ. അതിന് മുമ്പ് നിര്‍മാതാക്കാളും സംവിധായകനും നിലപാട് അറിയിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം കണ്ട് വിലയിരുത്തിയത്. സിനിമയുടെ പ്രമേയം സാങ്കല്പിക കഥയാണോ ചരിത്രകഥയാണോ എന്ന് വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിക്കാണിച്ചിരുന്നില്ല. അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം. സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിങ്ങും ദീപിക പദൂക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

 

prp

Related posts

Leave a Reply

*