പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് കര്‍ണി സേന

മുംബൈ: സഞ്ജയ് ലീല ബന്‍സാലി  ഒരുക്കിയ പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് രജ്പുത്ര കര്‍ണി സേന. രജ്പുത്ര സംസ്കാരത്തെ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രമാണ് പദ്മാവത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് കര്‍ണി സേന നേതൃത്വം വ്യക്തമാക്കി.

ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പദ്മാവത്. രജ്പുത് വിരുദ്ധത ആരോപിച്ച്‌ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചിത്രത്തിന്‍റെ സെറ്റ് കര്‍ണിസേന അംഗങ്ങള്‍ ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തന്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും അലാദ്ദിന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നായിരുന്നു കര്‍ണിസേനയുടെ പ്രധാന ആരോപണം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടും പ്രതിഷേധം തുടരുകയായിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണിസേനയുടെ തുടക്കത്തിലെ ഭീഷണി.

ബന്‍സാലി, ദീപിക എന്നിവര്‍ക്കെതിരെ വധഭീഷണി വരെ ഉയരുകയും ചെയ്തു.പദ്മാവതി എന്നായിരുന്നു ചിത്രത്തിന്‍റെ തുടക്കത്തിലെ പേര്. പിന്നീട് സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് പേര് മാറ്റുകയായിരുന്നു. മാത്രമല്ല മുപ്പതോളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തുകയും ചെയ്തു.

prp

Related posts

Leave a Reply

*