‘ഈ വിജയം മൂത്തച്ഛന്’; മനസുതുറന്ന്‍ മഞ്ഞപ്പടയുടെ നായകന്‍

പൂനെ: വിജയം കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ ഉണ്ടായില്ല. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളില്‍ കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയ്ക്ക് പൂനെയില്‍ വിജയം. ഐഎസ്‌എല്ലിലെ നിര്‍ണായക എവേ മത്സരത്തില്‍ പൂനെയെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് തോല്‍പിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച വിജയത്തെ സ്മരിക്കുകയാണ് മഞ്ഞപ്പടയുടെ നായകന്‍ സികെ വിനീത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായക ഗോളിലൂടെ വിജയം സമ്മാനിച്ച്ത്  മലയാളി താരം വിനീത്.

Image result for ck vineeth

ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന സമനിലയാകുമെന്ന് കരുതിയ മത്സരത്തിന്‍റെ തലവരമാറ്റിയ ഇഞ്ചുറി ടൈമിലെ വിനീതിന്‍റെ ഗോള്‍ അദ്ദേഹം സമര്‍പ്പിച്ചത് അച്ഛന്‍റെ ജ്യേഷ്ഠനാണ്.” മൂത്തച്ഛന് സമര്‍പ്പിക്കുന്നെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ചു ദിവസം മുന്‍പ് മരിച്ച മൂത്തച്ഛന്‍റെ ഓര്‍മ്മയിലാണ് കളിയിലെ ഓരോ നിമിഷവും ഞാന്‍ ചിലവിട്ടത്”- വിനിത് പറയുന്നു.

Image result for ck vineeth

അതേസമയം. സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്‌എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

 

prp

Related posts

Leave a Reply

*