ചന്ദ്രഗ്രഹണത്തിനിടയില്‍ ആകാശത്ത് അന്യഗ്രഹ പേടകം- video

   152 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിന്  ബുധനാഴ്ച  കോടിക്കണക്കിനാളുകളാണ് സാക്ഷിയായത്. നീലയും ചുമപ്പും നിറങ്ങളില്‍ കാണപ്പെട്ട ചന്ദ്രന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

ഇതിനിടെ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അന്യഗ്രഹ പേടകത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.   24 മണിക്കൂറിനുള്ളില്‍ 40,000 പേരാണ് ഈ വീഡിയോ കണ്ടത്.

ചന്ദ്രനെ മറികടന്ന് പറക്കുന്ന പേടകത്തിന്‍റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.    അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന സത്യം വ്യക്തമാക്കുന്നതാണ് വീഡിയോ എന്ന് ഇതിനു താഴെ കമന്‍റ് ചെയ്ത ഭൂരിഭാഗം പേരും പറയുന്നു.  അതേസമയം അതിവേഗത്തില്‍ പറക്കുന്ന പേടകം പകര്‍ത്താന്‍ ഉതകുന്ന ടെക്നോളജി മനുഷ്യനിര്‍മ്മിത സാങ്കേതിക വിദ്യകള്‍ക്കില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ഇതിന് മുന്‍പും പലപ്പോഴും ഇത്തരം അന്യഗ്രഹ പേടകങ്ങളെ കുറിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സ്പെയ്സ് ഏജന്‍സിയായ നാസ മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴും വീഡിയോയോട് പ്രതികരിക്കാന്‍ നാസ തയ്യാറായിട്ടില്ല.

Related posts

Leave a Reply

*