ഒന്നര നൂറ്റാണ്ടിനു ശേഷം ഇന്ന് സൂപ്പര്‍ ബ്ലൂബ്ലെഡ് മൂണ്‍

152 വര്‍ഷത്തിനു ശേഷം ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച്‌ ഇന്ന് ആകാശത്ത് മിന്നി മറയുമ്പോള്‍ അപൂര്‍വ്വ പ്രതിഭാസത്തിന് പ്രപഞ്ചം സാക്ഷിയാകും. ഈ ചാന്ദ്രവിസ്മയം ഇന്ന് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും ഇനിയൊരു അവസരം ഉണ്ടായിരിക്കുകയില്ല.

ഇന്ന് ചന്ദ്രന്‍റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസത്തോടൊപ്പം, വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. എന്നാല്‍, ആകാശം മേഘാവൃതമാണെങ്കില്‍ ഈ അത്ഭുത പ്രതിഭാസം കാണാന്‍ സാധിക്കില്ല.

ഈ മൂന്ന് പ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866ലായിരുന്നു. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കുന്നതാണ്. ചന്ദ്രഗ്രഹണമായതിനാല്‍ ഇന്നു വൈകിട്ടു ക്ഷേത്രങ്ങളില്‍ നേരത്ത തന്നെ നടയടയ്ക്കും.

 

 

 

prp

Related posts

Leave a Reply

*