ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; ഗതാഗത വകുപ്പ് തിരിച്ച് നല്‍കിയേക്കും

തിരുവനന്തപുരം: ഫോണ്‍ വിവാദത്തില്‍ പെട്ട് പുറത്തായ  മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ്  മന്ത്രിപദത്തില്‍ ശശീന്ദ്രനെ തിരിച്ചെത്തിക്കാമെന്നാണ് എന്‍സിപി കരുതുന്നത്.

നേരത്തേ വഹിച്ചിരുന്ന ഗതാഗത വകുപ്പ് ശശീന്ദ്രന് തിരിച്ചു നല്‍കിയേക്കും എന്നാണ് വിവരം. ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു എന്‍സിപി കത്തു നല്‍കിയിട്ടുണ്ട്. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് 2017 മാര്‍ച്ച 26 നായിരുന്നു ശശീന്ദ്രന്‍ രാജിവെച്ചതും തോമസ് ചാണ്ടി പകരക്കാരനായതും. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്നു തോമസ്ചാണ്ടി നവംബര്‍ 15 ന് രാജിവെച്ചു. 2018 ജനുവരി 27 ന് ശശീന്ദ്രനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.

അതേസമയം രാജിവെച്ച ശശീന്ദ്രന്‍ തിരിച്ചുവരുന്നതിലെ ധാര്‍മ്മികത പ്രതിപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. എംകെ ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കാനുള്ള എന്‍സിപി തീരുമാനം ശരിയാണോയെന്ന് ജനം വിലയിരുത്തട്ടെ എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ശശീന്ദ്രന്‍റെ മന്ത്രിസഭാ പുന: പ്രവേശം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

prp

Related posts

Leave a Reply

*