തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോയുടെയും ടാക്സിയുടെയും നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യൂണിയന് നേതാക്കളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിരക്ക് കൂട്ടുന്നത് കമ്മീഷന് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമായിരിക്കുമെന്നും അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tag: ak saseendran
‘കെ.എസ്.ആര്.ടി.സി വെളളത്തിലിറങ്ങി നീന്തല്‍ പഠിക്കും’: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് നീന്തല്‍ പഠിക്കാന്‍ കെ.എസ്.ആര്.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രന്. സംസ്ഥാനത്തെ ആദ്യം ഇലക്ട്രിക് ബസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസിന്റെ പരീക്ഷണഓട്ടം വിജയിക്കുന്ന മുറയ്ക്ക് പുതിയ ഇ – ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ വാഹനങ്ങളിലെ പുക കാരണം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതായി ഹരിത ട്രൈബ്യുണല്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം […]
ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേക്ക്; ഗതാഗത വകുപ്പ് തിരിച്ച് നല്‍കിയേക്കും
തിരുവനന്തപുരം: ഫോണ്‍ വിവാദത്തില്‍ പെട്ട് പുറത്തായ മുന്‍മന്ത്രി എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേക്ക്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് മന്ത്രിപദത്തില്‍ ശശീന്ദ്രനെ തിരിച്ചെത്തിക്കാമെന്നാണ് എന്‍സിപി കരുതുന്നത്. നേരത്തേ വഹിച്ചിരുന്ന ഗതാഗത വകുപ്പ് ശശീന്ദ്രന് തിരിച്ചു നല്‍കിയേക്കും എന്നാണ് വിവരം. ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു എന്‍സിപി കത്തു നല്‍കിയിട്ടുണ്ട്. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് 2017 മാര്‍ച്ച 26 നായിരുന്നു ശശീന്ദ്രന് രാജിവെച്ചതും തോമസ് ചാണ്ടി പകരക്കാരനായതും. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്നു […]
ഫോൺ കെണി: ചാനലിന്റെ മേധാവി അടക്കം അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ ചാനൽ




