മന്ത്രിസ്ഥാനത്ത് തിരികെ പ്രവേശിക്കാനിരിക്കെ ശശീന്ദ്രന്‍റെ കുരുക്ക് വീണ്ടും മുറുകുന്നു

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്.   കേസില്‍ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ, മഹാലക്ഷ്മി സമര്‍പിച്ച ഹര്‍ജി സിജെഎം കോടതി തള്ളിയിരുന്നു. ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക പിന്നീട് ഈ പരാതി പിന്‍വലിച്ചിരുന്നു. ഈ […]

ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; ഗതാഗത വകുപ്പ് തിരിച്ച് നല്‍കിയേക്കും

തിരുവനന്തപുരം: ഫോണ്‍ വിവാദത്തില്‍ പെട്ട് പുറത്തായ  മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ്  മന്ത്രിപദത്തില്‍ ശശീന്ദ്രനെ തിരിച്ചെത്തിക്കാമെന്നാണ് എന്‍സിപി കരുതുന്നത്. നേരത്തേ വഹിച്ചിരുന്ന ഗതാഗത വകുപ്പ് ശശീന്ദ്രന് തിരിച്ചു നല്‍കിയേക്കും എന്നാണ് വിവരം. ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു എന്‍സിപി കത്തു നല്‍കിയിട്ടുണ്ട്. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് 2017 മാര്‍ച്ച 26 നായിരുന്നു ശശീന്ദ്രന്‍ രാജിവെച്ചതും തോമസ് ചാണ്ടി പകരക്കാരനായതും. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്നു […]