ചന്ദ്രഗ്രഹണത്തിനിടയില്‍ ആകാശത്ത് അന്യഗ്രഹ പേടകം- video

   152 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിന്  ബുധനാഴ്ച  കോടിക്കണക്കിനാളുകളാണ് സാക്ഷിയായത്. നീലയും ചുമപ്പും നിറങ്ങളില്‍ കാണപ്പെട്ട ചന്ദ്രന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.   ഇതിനിടെ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അന്യഗ്രഹ പേടകത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.   24 മണിക്കൂറിനുള്ളില്‍ 40,000 പേരാണ് ഈ വീഡിയോ കണ്ടത്. ചന്ദ്രനെ മറികടന്ന് പറക്കുന്ന പേടകത്തിന്‍റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.    അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന സത്യം വ്യക്തമാക്കുന്നതാണ് വീഡിയോ എന്ന് ഇതിനു താഴെ കമന്‍റ് ചെയ്ത […]

ഒന്നര നൂറ്റാണ്ടിനു ശേഷം ഇന്ന് സൂപ്പര്‍ ബ്ലൂബ്ലെഡ് മൂണ്‍

152 വര്‍ഷത്തിനു ശേഷം ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച്‌ ഇന്ന് ആകാശത്ത് മിന്നി മറയുമ്പോള്‍ അപൂര്‍വ്വ പ്രതിഭാസത്തിന് പ്രപഞ്ചം സാക്ഷിയാകും. ഈ ചാന്ദ്രവിസ്മയം ഇന്ന് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും ഇനിയൊരു അവസരം ഉണ്ടായിരിക്കുകയില്ല. ഇന്ന് ചന്ദ്രന്‍റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസത്തോടൊപ്പം, വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. എന്നാല്‍, ആകാശം […]

ഇന്ന്‍ സൂപ്പര്‍ മൂണ്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ഇന്ന്‍  ആകാശത്ത് ദൃശ്യമാകും. ഇന്ന്‍ ചന്ദ്രന്‍ പതിവിലേറെ തിളക്കവും പ്രകാശവുമുള്ളതായിരിക്കും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന ദിവസമായിരിക്കും. സാധാരണ കാണുന്നതിലും പതിനാല് ഇരട്ടി വലിപ്പത്തിലും മുപ്പത് ശതമാനം അധികം പ്രകാശത്തോടെയുമാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ഈ മാസത്തെ അവസാനദിനമായ 31 നും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. അതു കൊണ്ട് ഈ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ എന്നാകും അറിയപ്പെടുക. കഴിഞ്ഞ ഡിസംബര്‍ മൂന്നിനും സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു.