വിവാദങ്ങള്‍ കൊഴുക്കുന്നു; ‘പദ്മാവതി’ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടയില്‍ ചിത്രം  റിലീസ് ചെയ്യാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ  അനുമതി. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ്(ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്.

എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയുടെ നിലപാട്.
അതിനാല്‍ തന്നെ ഇന്ത്യയിലെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാനാണ്  സാധ്യതയെന്നാണ് നിര്‍മാതാക്കളായ വിയാകോം – 18 നല്‍കുന്ന സൂചന.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതി ചരിത്രത്തെ തെറ്റായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും, രജപുത്ര വിഭാഗങ്ങളുടെ വികാരം സിനിമ വൃണപ്പെടുത്തുമെന്നും ആരോപിച്ചാണ് സിനിമക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. പത്മാവതിയെ അവതരിപ്പിച്ച ദീപികാ പദുക്കോണിനെതിരെ വധഭീഷണിയുമായി ബിജെപിയും രംഗത്തുണ്ട്.

 

prp

Related posts

Leave a Reply

*