ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയെ നാല് വയസ്സുകാരന്‍ പീഡിപ്പിച്ചെന്നാരോപണം. ഡല്‍ഹി ദ്വാരകയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിന്‍റെ ശുചിമുറിയില്‍ വച്ച് പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ നാല് വയസ്സുകാരന്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. സ്കൂളില്‍ നിന്ന് തിരികെ വന്ന പെണ്‍കുട്ടി സ്വകാര്യഭാഗത്ത് വേദനിക്കുന്നുവെന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടി തന്നെ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.
എന്നാല്‍, ഓരോ ശുചിമുറിയിലും ആയമാരുടെ സാന്നിധ്യം ഉണ്ടെന്നും ആരോപിക്കുന്ന തരത്തിലൊരു സംഭവം സ്കൂളില്‍ നടന്നിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്. അതേസമയം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്ന് കുട്ടിയുടെ അമ്മയും ഉന്നയിച്ചു.
നാല് വയസ്സുകാരന് ലൈംഗിക കാര്യങ്ങളെക്കുറിച്ചോ അത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ചോ അറിവുണ്ടാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം അത്യാവശ്യമാണെന്നും ഫോര്‍ട്ടിസ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോ.സമീര്‍ പരീഖ് അറിയിച്ചു. നാല് വയസ്സുകാരനെതിരെ എങ്ങനെ നിയമ നടപടി സ്വീകരിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ പോലീസ്

