മാണിക്യ മലരിനും സെന്‍സര്‍ബോര്‍ഡ് കത്തിവെക്കുമോ?

മുംബൈ: പ്രശസ്തിക്കു പിന്നാലെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ ഈ പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്. ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ […]

സലിംകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു

മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത കുടുംബ ചിത്രം ‘ദൈവമെ കൈ തൊഴാം കെ കുമാറാകണം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്.  ചിത്രത്തിലുണ്ടായിരുന്ന പശുവിന്‍റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. അതേസമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രികവച്ചതെന്ന് സലിംകുമാര്‍ പറയുന്നു. ‘പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത […]

എസ് ദുര്‍ഗയ്ക്ക് വീണ്ടും പരീക്ഷണം; ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ എന്ന ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. പേര് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് സംവിധായകന് കൈമാറി. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇനി എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാനാവില്ല. മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും പ്രദര്‍ശനം പാടില്ല എന്ന് നിര്‍ദ്ദേശിച്ചതിനാലാണിത്. നേരത്തേ സെക്സി ദുര്‍ഗ എന്ന് പേരിട്ട ചിത്രമാണ് പിന്നീട് സെന്‍സര്‍ബോര്‍ഡ് എസ് ദുര്‍ഗയാക്കിയത്. പിന്നീട് ഗോവ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുത്ത […]

വിവാദങ്ങള്‍ കൊഴുക്കുന്നു; ‘പദ്മാവതി’ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടയില്‍ ചിത്രം  റിലീസ് ചെയ്യാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്‍റെ  അനുമതി. ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ്(ബി.ബി.എഫ്.സി) ആണ് സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനത്തിലെത്തൂ എന്നാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയുടെ നിലപാട്. അതിനാല്‍ തന്നെ ഇന്ത്യയിലെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വയ്ക്കാനാണ്  സാധ്യതയെന്നാണ് നിര്‍മാതാക്കളായ വിയാകോം – 18 […]