സലിംകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു

മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത കുടുംബ ചിത്രം ‘ദൈവമെ കൈ തൊഴാം കെ കുമാറാകണം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

എന്നാല്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്.  ചിത്രത്തിലുണ്ടായിരുന്ന പശുവിന്‍റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. അതേസമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രികവച്ചതെന്ന് സലിംകുമാര്‍ പറയുന്നു.

‘പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായം. അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല. അവരുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ റിലീസ് വൈകും. അതുകൊണ്ടാണ് ആ രംഗം കട്ട് ചെയ്ത് ചിത്രം പ്രദര്‍ശിപ്പിച്ചത്.’ ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു – സലിം കുമാര്‍ പറയുന്നു.

ഇങ്ങനെ പോകുകയാണെങ്കില്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാം. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ട ഗതികേട് വന്നിരിക്കുന്നത് എന്നും സലിംകുമാര്‍ പറഞ്ഞു.

അനുശ്രീ, ജയറാം, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ദൈവമെ കൈ തൊഴാം കെ കുമാറാകണം’ ഒരു പക്കാ ഫാമിലി ചിത്രമാണ്.

 

 

 

prp

Related posts

Leave a Reply

*