ജയറാമിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ  ‘മാര്‍ക്കോണി മത്തായി’ യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്. സത്യം സിനിമാസിന്‍റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന […]

വിജയ് സേതുപതി മലയാളത്തിലേക്ക്; അരങ്ങേറ്റം ഈ സൂപ്പര്‍ താരത്തിനൊപ്പം

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. ഇപ്പോഴിതാ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ […]

വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെന്ത്..-video

നടന്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വളരെ അപകടം പിടിച്ച പാതയിലൂടെ വാഹനം ഓടിച്ച്‌ പോകുന്നതിനിടെ നിയന്ത്രണം തെറ്റി തെറിച്ചു വീഴുന്ന വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഞാൻ ഓടിച്ചു അപകടത്തിലായി എന്ന്‌ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല. Posted by Jayaram on Tuesday, September 4, 2018 എന്നാല്‍ ആ ദൃശ്യങ്ങളിള്‍ കാണുന്നത് താനല്ലെന്നു തനിയ്ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും ജയറാം തന്നെ വ്യക്തമാക്കുകയാണ്. ടൊയോട്ടാ ലാന്‍ഡ് […]

സണ്ണി എത്തുന്നു, ജയറാമിനും ധര്‍മജനുമൊപ്പം അഭിനയിക്കാന്‍

ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുന്ന എന്ന […]

വ്യത്യസ്ത ഗെറ്റപ്പില്‍ ജയറാമേട്ടന്‍; പഞ്ചവര്‍ണ തത്ത പൊളിക്കും

കോമഡി രാജാവ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ തത്ത. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജയറാമിന്‍റെ കിടിലന്‍ മേക്ക് ഓവര്‍ തന്നെ ഇതിനു കാരണം. മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.  കുറച്ചു നാളുകളായി ചാക്കോച്ചന്‍ മറ്റൊരു ഗെറ്റപ്പിലായിരുന്നു സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പഞ്ചവര്‍ണ്ണ തത്തയില്‍ പഴയ ചോക്ലേറ്റ് ചാക്കോച്ചനായി മാറിയിട്ടുണ്ട്. താരങ്ങളെപ്പോലെ തന്നെയാണ് ചിത്രത്തിന്‍റെ പേരും. വളരെ ആകാംക്ഷ ജനിപ്പിക്കുന്നതും വ്യത്യസ്തമായ പേരുമാണ്. അതിന്‍റെ […]

സലിംകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു

മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത കുടുംബ ചിത്രം ‘ദൈവമെ കൈ തൊഴാം കെ കുമാറാകണം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്.  ചിത്രത്തിലുണ്ടായിരുന്ന പശുവിന്‍റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. അതേസമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രികവച്ചതെന്ന് സലിംകുമാര്‍ പറയുന്നു. ‘പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത […]

കുടുംബചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ട്രെയിലറെത്തി

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ  ട്രെയിലര്‍ പുറത്തിറങ്ങി. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്‍റര്‍ടെയ്നര്‍ ചിത്രമാണിത്. അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി […]

ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്; ഇടക്ക വായിച്ചത് അനുമതിയില്ലാതെ

തിരുവനന്തപുരം: ശബരിമലയില്‍ നടന്‍  ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്.  ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക വായിച്ചത് കടുത്ത ആചാര ലംഘനമാണെന്ന് കണ്ടെത്തിയത്. ശ്രദ്ധയില്‍പെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍.പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ പത്തിനു ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. […]

ചിന്തകളിലൂടെ നുണയാന്‍ ജയറാമിന്‍റെ ”ആകാശ മിട്ടായി”

വര്‍ണ ചിത്ര ബിഗ്‌ സ്ക്രീനിന്‍റെ ബാനറില്‍ സുബൈര്‍ നിര്‍മിക്കുന്ന  ചിത്രമാണ് ആകാശമിട്ടായി. വളരെയധികം സാമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്  ചിത്രം കൈകാര്യം ചെയ്യുന്നത്. മക്കളെ എങ്ങനെ വളര്‍ത്തണമെന്നും   അവരോടു  മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നുമുള്ള മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലയിരുത്തുകയാണ് ചിത്രം ചെയ്യുന്നത്.അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് ഇന്നു നിറഞ്ഞു നിൽക്കുന്ന കച്ചവടവല്‍ക്കരണം വിദ്യാർത്ഥികളുടെ മാനസികനിലയെയും ജീവിതത്തെ തന്നെയും എങ്ങനെ ബാധിക്കുന്നു എന്നും കൂടി ചർച്ച ചെയ്യുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയോടൊപ്പം എം.പത്മകുമാറും […]