ജയറാമിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ  ‘മാര്‍ക്കോണി മത്തായി’ യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്. സത്യം സിനിമാസിന്‍റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ ആണ് നായികയായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന, മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്ത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍,റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ,കല-സാലു കെ ജോര്‍ജ്ജ്,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,ശബ്ദലേഖനം-അജിത് എം ജോര്‍ജ്ജ്,പരസ്യക്കല-പ്രദീഷ്,പ്രൊഡക്ഷന്‍ ഡിസെെനര്‍-സുധാകരന്‍ കെ പി.
ഗോവ,ചെന്നെെ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന മാര്‍ക്കോണി മത്തായി ജനുവരി പതിനൊന്നിന് ഗോവയില്‍ ആരംഭിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

prp

Related posts

Leave a Reply

*