വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെന്ത്..-video

നടന്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വളരെ അപകടം പിടിച്ച പാതയിലൂടെ വാഹനം ഓടിച്ച്‌ പോകുന്നതിനിടെ നിയന്ത്രണം തെറ്റി തെറിച്ചു വീഴുന്ന വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്.

ഞാൻ ഓടിച്ചു അപകടത്തിലായി എന്ന്‌ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല.

Posted by Jayaram on Tuesday, September 4, 2018

എന്നാല്‍ ആ ദൃശ്യങ്ങളിള്‍ കാണുന്നത് താനല്ലെന്നു തനിയ്ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും ജയറാം തന്നെ വ്യക്തമാക്കുകയാണ്. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് വീഡിയോയിലുള്ളത്.

കയറ്റം കയറി വന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പോകുന്നത് ആണ് വിഡിയോയില്‍. ജയറാം ആണ് ജീപ്പിനു ഉള്ളില്‍ എന്നായിരുന്നു വാര്‍ത്തകള്‍.

ആ ജീപ്പ് ഓടിച്ചത് ഞാനല്ല. 🙏🏻

Posted by Jayaram on Tuesday, September 4, 2018

Related posts

Leave a Reply

*