ദൈവതുല്യയാണ് അമൃതാനന്ദമയി, ജീവിതത്തിലേക്ക് തന്നെ തിരിച്ച് കൊണ്ടു വന്നതും അമ്മ തന്നെ: സലിംകുമാര്‍

കൊച്ചി:   രോഗ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടനും സംവിധായകനുമായ സലിംകുമാര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാര്‍ മാതാ അമൃതാനന്ദമയി തന്‍റെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി. സ്ത്രീശാക്തീകരണത്തിന്‍റെ […]

സലിംകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു

മലയാളികളുടെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത കുടുംബ ചിത്രം ‘ദൈവമെ കൈ തൊഴാം കെ കുമാറാകണം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്.  ചിത്രത്തിലുണ്ടായിരുന്ന പശുവിന്‍റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. അതേസമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ബോര്‍ഡ് കത്രികവച്ചതെന്ന് സലിംകുമാര്‍ പറയുന്നു. ‘പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത […]