മാണിക്യ മലരിനും സെന്‍സര്‍ബോര്‍ഡ് കത്തിവെക്കുമോ?

മുംബൈ: പ്രശസ്തിക്കു പിന്നാലെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ ഈ പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്.

ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്. ഗാനം പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംഘടന കത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ, പ്രവാചകനിന്ദ ആരോപിച്ച്‌ ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ഹൈദരാബാദ് പൊലീസ് ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റിയിരുന്നു.

 

 

prp

Related posts

Leave a Reply

*