കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ പുതിയ ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു മനസ്സു തുറന്നത്. ‘റോഷന്‍, പ്രിയ വാര്യര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്. ഇതിന് മുന്‍പ് ഇറങ്ങിയ എന്‍റെ ചിത്രങ്ങളുടെയെല്ലാം ക്ലൈമാക്‌സ് ജോളിയായിരുന്നു. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിങ് എല്ലാം അതുകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഡാര്‍ […]
Tag: oru adaar love
പ്രിയയുമായി പ്രണയത്തിലാണോ? കഥ തിരുത്താന്‍ ഒമറിനോട് പ്രിയ ആവശ്യപ്പെട്ടോ?; മറുപടിയുമായി റോഷന്‍
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. തുടര്‍ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്‍കുകയാണ് റോഷന്‍. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ്സു തുറന്നത്. ‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്‍റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. […]
ഒറിജിനലിനെ കടത്തിവെട്ടി ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ്- VIDEO
അടുത്തിടെ പുറത്തുവന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണു ഡാന്‍സ് അവതരിപ്പിക്കുന്നത്. മികച്ച ഡാന്‍സ് നമ്പറുകളാണ് വീഡിയോയിലുള്ളത്. അയ്യപ്പദാസ് വി.പിയാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ഒമര്‍ലുലു സംവിധാനം ചെയ്യുന്നു ഒരു അഡാര്‍ ലൗ എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെ പുറത്തിറങ്ങിയപ്പോള്‍ അതും […]
അഡാറ് ലവിലെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിന് 234 കെ ഡിസ്‌ലൈക്ക്!- VIDEO
ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ഏറ്റെടുത്ത പ്രേക്ഷകരെല്ലാം ഈ ഗാനത്തിനെ കൈവിട്ട മട്ടാണ്. 234 കെ ഡിസ്‌ലൈക്കാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ നേടിയിരിക്കുന്നത്. സത്യരാജിന്‍റെതാണ് വരികള്‍. ഷാന്‍ റഹ്മാനാണ് സംഗീതം. സത്യരാജും നീതു നടുവേടത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ […]
പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അടാര്‍ ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഐപിസി 295 എ പ്രകാരം കേസ് എടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.സംഭവത്തില്‍ രാജ്യത്തെവിടെയും പ്രിയ വാര്യര്‍ക്കെതിരെ കേസ് എടുക്കുന്നതും കോടതി തടഞ്ഞു. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് […]
അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും- video
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒരു അഡാറ് ലവ്. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ സിനിമ പാട്ടും ടീസറും പുറത്തിറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല. ഒറ്റ രാത്രി കൊണ്ടാണ് ഗാനരംഗം യൂടുബില്‍ ഹിറ്റായി മാറിയത്. ഗാനരംഗത്തിലൂടെ പ്രിയാ വാര്യരും റോഷനുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാട്ടിനു പുറമെ ചിത്രത്തിന്‍റെ ടീസറും യുവഹൃദയങ്ങളുടെ […]
വിവാദമൊഴിയുന്നില്ല; കണ്ണിറുക്കല്‍ കേസ് വീണ്ടും കോടതിയിലേക്ക്
ന്യൂഡല്‍ഹി: ലോകമാകെ വൈറലായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ വീണ്ടും വിവാദമാകുന്നു. ‘മാണിക്യമലര്‍രായ പൂവി’ എന്ന ഗാനം നാടും നഗരവും ഒരുപോലെ ഏറിറെടുത്ത ഗാനമായിരുന്നു. ഇസ്ലാം വിരുദ്ധമെന്നാരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളാണ് ഗാനത്തിനെതിരെ സുപ്രീം കോടതിയിലെത്തിയത്. യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികളിലെ അന്വേഷണം സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇവര്‍ ചിത്രത്തില്‍നിന്ന് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ടത്. രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കണ്ണിറുക്കല്‍തന്നെ ഇസ്ലാം വിരുദ്ധമാണ്. അതിനാല്‍ ഗാനം യൂട്യൂബില്‍ നിന്നും സമൂഹമാധ്യമങ്ങളിലില്‍നിന്നും നീക്കണം – […]
പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിതെന്നും ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം […]
‘മാണിക്യമലരി’നും രക്ഷയില്ല; ഒമര്‍ ലുലുവിന് ഹൈദരബാദ് പോലീസിന്‍റെ നോട്ടീസ്
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ലഭിച്ച പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസയച്ചു. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്രവാചകനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഐപിസി സെക്ഷന്‍ 295എ, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി ഒമര്‍ ലുലുവിനെതിെര കേസ് എടുത്തിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷക […]
ഒമര്‍ ലുലുവിന് പക്വത ആര്‍ജിക്കാന്‍ പറ്റിയില്ല; കുരീപ്പുഴയെ കണ്ടു പഠിക്കണമെന്ന്
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തംഗമായിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം മതത്തെ വ്രണപ്പെടുത്തുന്ന എന്ന് തരത്തില്‍ വിവാദങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ചിത്രത്തിലെ പാട്ട് പിന്‍വലിക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെ ഒമറിന് ഉപദേശവുപമായി സംവിധായകന്‍ കമല്‍ രംഗത്ത് വന്നു. ഗാനം പിന്‍വലിക്കാന്‍ ഒമറിന് തോന്നിയത് അത്രയും പക്വത ആര്‍ജിക്കാന്‍ പറ്റാത്തതിനാലാണെന്നാണ് കമല്‍ പറഞ്ഞത്. കലാകരന്‍ ഭയപ്പെട്ട് […]