വിവാദമൊ‍ഴിയുന്നില്ല; കണ്ണിറുക്കല്‍ കേസ് വീണ്ടും കോടതിയിലേക്ക്

ന്യൂഡല്‍ഹി:  ലോകമാകെ വൈറലായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ വീണ്ടും വിവാദമാകുന്നു. ‘മാണിക്യമലര്‍രായ പൂവി’ എന്ന ഗാനം നാടും നഗരവും ഒരുപോലെ ഏറിറെടുത്ത ഗാനമായിരുന്നു.  ഇസ്ലാം വിരുദ്ധമെന്നാരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളാണ് ഗാനത്തിനെതിരെ സുപ്രീം കോടതിയിലെത്തിയത്.

യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികളിലെ അന്വേഷണം സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇവര്‍ ചിത്രത്തില്‍നിന്ന് ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ടത്.

രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കണ്ണിറുക്കല്‍തന്നെ ഇസ്ലാം വിരുദ്ധമാണ്. അതിനാല്‍ ഗാനം യൂട്യൂബില്‍ നിന്നും സമൂഹമാധ്യമങ്ങളിലില്‍നിന്നും നീക്കണം – ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണ് താനെന്ന് സഹീറുദ്ദീന്‍ അലിഖാന്‍ അവകാശപ്പെടുന്നു.

ഫെബ്രുവരി 14-ന് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്. ചിത്രത്തിനെതിരേ കേസെടുക്കുന്നതില്‍നിന്ന് എല്ലാ സംസ്ഥാനങ്ങളെയും കോടതി വിലക്കിയിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി, നടി പ്രിയ പ്രകാശ് വാരിയര്‍ എന്നിവരുടെ ഹര്‍ജിയിലായിരുന്നു നടപടി.

 

 

prp

Related posts

Leave a Reply

*