‘ഞാന്‍ നൂറിനോട് പറഞ്ഞു ഇനി നീ സൂക്ഷിച്ചോളൂ’: ഒമര്‍ ലുലു

കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ പുതിയ ക്ലൈമാക്‌സ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു മനസ്സു തുറന്നത്.

‘റോഷന്‍, പ്രിയ വാര്യര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്.

ഇതിന് മുന്‍പ് ഇറങ്ങിയ എന്‍റെ ചിത്രങ്ങളുടെയെല്ലാം ക്ലൈമാക്‌സ് ജോളിയായിരുന്നു. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിങ് എല്ലാം അതുകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഡാര്‍ ലൗ പതിവിന് വിപരീതമായി വന്നത് കൊണ്ടാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്.

റിലീസിന് മുന്‍പേ ഡീഗ്രേഡിങ്ങ് ഉണ്ടായിരുന്നു. ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ എല്ലാം ഉണ്ടായിരുന്നു. പിന്നെ ഇതിലെ കുട്ടികള്‍ (അഭിനേതാക്കള്‍) എന്തെങ്കിലും പറഞ്ഞാല്‍ അതിനെ പരിസഹിച്ച് ട്രോളുകള്‍ ഉണ്ടാക്കാനൊക്കെ തുടങ്ങി.

സിനിമ ഇറങ്ങും മുന്‍പ് പ്രിയയും റോഷനും ആയിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇപ്പോള്‍ നൂറിനെയാണ് എല്ലാവരും ആഘോഷിക്കുന്നത്. ഞാന്‍ നൂറിനോട് പറഞ്ഞിട്ടുണ്ട്; സൂക്ഷിച്ചോളൂ, ഇനി എപ്പോഴാണ് എടുത്ത് താഴെയിടുക എന്ന് പറയാന്‍ പറ്റില്ല.

തമിഴിലെ പ്രേക്ഷകരാണ് സിനിമയെ ഏറ്റവും കുടുതല്‍ സ്വീകരിച്ചത്. കരഞ്ഞു കൊണ്ട് ചിലര്‍ തിയേറ്റര്‍ വിട്ട് വരുന്ന വീഡിയോ കണ്ടു. തെലുങ്കില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.’ ഒമര്‍ ലുലു പറഞ്ഞു

prp

Related posts

Leave a Reply

*