ഒമര്‍ ലുലുവിന് പക്വത ആര്‍ജിക്കാന്‍ പറ്റിയില്ല; കുരീപ്പുഴയെ കണ്ടു പഠിക്കണമെന്ന്

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തംഗമായിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം മതത്തെ വ്രണപ്പെടുത്തുന്ന എന്ന് തരത്തില്‍ വിവാദങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ചിത്രത്തിലെ പാട്ട് പിന്‍വലിക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു.

ഇതിനു പിന്നാലെ ഒമറിന് ഉപദേശവുപമായി സംവിധായകന്‍ കമല്‍ രംഗത്ത് വന്നു. ഗാനം പിന്‍വലിക്കാന്‍ ഒമറിന് തോന്നിയത് അത്രയും പക്വത ആര്‍ജിക്കാന്‍ പറ്റാത്തതിനാലാണെന്നാണ് കമല്‍ പറഞ്ഞത്.

Image result for oru adaar loveRelated image

കലാകരന്‍ ഭയപ്പെട്ട് ഒളിച്ചോടരുതെന്നാണ് സംവിധായകനോടും നിര്‍മ്മാതാവിനോടും എനിക്ക് പറയാനുള്ളത്. അതിനോട് പൊരുതണം. അല്ലെങ്കില്‍ നമുക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടാകുമെന്ന് കമല്‍ പ്രതികരിച്ചു. ഒരു മതത്തിന്‍റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലകൊള്ളുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Image result for oru adaar loveRelated image

 

തങ്ങളുടെയെല്ലാം പിന്തുണ ഒമര്‍ ലുലുവിന് ഉണ്ട്. നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുരീപ്പുഴയിലൂടെ ഇത് നമ്മള്‍ കണ്ടതാണ്. ചെറുപ്പക്കാരായ കലാകാരന്മാര്‍ കുരീപ്പുഴയെ കണ്ട് പഠിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ ചെറുപ്പക്കാരിലെ വിശ്വാസം നഷ്ടപ്പെടുമെന്നും സംവിധായകന്‍ കമല്‍ വ്യക്തമാക്കി. പാട്ട് പിന്‍വലിച്ചു എന്ന വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ആ പാട്ട് സീനില്‍ അങ്ങിനെ മതത്തെ വ്രണപ്പെടുന്നതായി ഒന്നും തന്നെ തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*