മാണിക്യ മലരിനും സെന്‍സര്‍ബോര്‍ഡ് കത്തിവെക്കുമോ?

മുംബൈ: പ്രശസ്തിക്കു പിന്നാലെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ ഈ പാട്ടും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടിയും സമൂഹമാധ്യമങ്ങളിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം വിവാദത്തില്‍ നിറയുന്നത്. ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ […]

‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തിയെന്ന്

ഹൈദരാബാദ്: അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ‘മാണിക്യ മലയാര പൂവി’യെന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ ഒരു സംഘം യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദ് പൊലീസിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.  എന്നാല്‍ ഇവര്‍ ഗാനത്തിന്‍റെ വീഡിയോ ഹാജരാക്കിയിട്ടില്ല. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് […]

വാലന്‍റൈന്‍സ് ദിനത്തില്‍ തന്‍റെ പ്രണയം തുറന്നുപറഞ്ഞ് അഡാര്‍ നായിക

പ്രിയ വാര്യരുടെ തരംഗം തുടരുകയാണ്. ഒരു അഡാറ് ലവില്‍ നിന്നും വാലന്‍റൈന്‍സ് ദിനത്തിനോടനുബന്ധിച്ച്‌ ഇന്നലെ പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ആയിരുന്നു ടീസറിന് പശ്ചാതല സംഗീതമായി എടുത്തിരുന്നത്. സിനിമയില്‍ നിന്നും ആദ്യം വന്ന പാട്ടിനെക്കാള്‍ ഹിറ്റായത് ടീസറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൊണ്ട് ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ പ്രിയ പ്രകാശ് വാര്യര്‍ മറികടന്നിരിക്കുകയാണ്. ഇന്ന് പ്രണയദിനം ആഘോഷിക്കുന്നവര്‍ ഏറെ കാത്തിരുന്നത് പ്രിയയ്ക്ക് കാമുകന്‍ ഉണ്ടോ എന്നതായിരുന്നു. […]

ഒറ്റ ദിനം കൊണ്ട് അഡാര്‍ നായിക ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍

തിരുവനന്തപുരം: ഇപ്പോള്‍ എങ്ങും ഒരു അഡാര്‍ തരംഗമാണ്. ഒരു പാട്ടിലൂടെ അന്തര്‍ദേശീയ തലത്തില്‍ പോലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍. മാണിക്യമലരായ പൂവി’ലൂടെ സൂപ്പര്‍ താരമായി മാറിയ പെണ്‍കുട്ടിക്ക് അന്തര്‍ ദേശീയ തലത്തില്‍ തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ പതിനെട്ടുകാരി.     ഒറ്റ ദിവസം കൊണ്ട് […]