വാലന്‍റൈന്‍സ് ദിനത്തില്‍ തന്‍റെ പ്രണയം തുറന്നുപറഞ്ഞ് അഡാര്‍ നായിക

പ്രിയ വാര്യരുടെ തരംഗം തുടരുകയാണ്. ഒരു അഡാറ് ലവില്‍ നിന്നും വാലന്‍റൈന്‍സ് ദിനത്തിനോടനുബന്ധിച്ച്‌ ഇന്നലെ പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ആയിരുന്നു ടീസറിന് പശ്ചാതല സംഗീതമായി എടുത്തിരുന്നത്. സിനിമയില്‍ നിന്നും ആദ്യം വന്ന പാട്ടിനെക്കാള്‍ ഹിറ്റായത് ടീസറാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൊണ്ട് ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ പ്രിയ പ്രകാശ് വാര്യര്‍ മറികടന്നിരിക്കുകയാണ്. ഇന്ന് പ്രണയദിനം ആഘോഷിക്കുന്നവര്‍ ഏറെ കാത്തിരുന്നത് പ്രിയയ്ക്ക് കാമുകന്‍ ഉണ്ടോ എന്നതായിരുന്നു. ഒടുവില്‍ നടി അത് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് ഒരു താരപുത്രന്‍ ആണെന്നാണ്‌ പ്രിയ തുറന്നുപറഞ്ഞിരിക്കുന്നത്.

Related image

 

കാമുകനും പ്രണയവും ഇഷ്ടമാണെന്നും എന്നാല്‍ തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്നാണ് പ്രിയ പറയുന്നത്. ഒപ്പം തമിഴ് നടന്‍ വിജയ് സേതുപതിയെയും പ്രിയയ്ക്ക് ഇഷ്ടമാണ്.

Image result for oru adaar loveImage result for dulquer
നിലവില്‍ ദുല്‍ഖര്‍ സല്‍മാന്റെ റെക്കോര്‍ഡുകളാണ് പ്രിയ തകര്‍ത്തിരിക്കുന്നത്. 1.9 മില്യണ്‍ ആരാധകരാണ് ദുല്‍ഖറിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നതെങ്കില്‍ പ്രിയയ്ക്ക് 2 മില്യണ്‍ കടന്നിരിക്കുകയാണ്. ദിനംപ്രതി ഫോളോവേഴ്സിന്റെ എണ്ണം കൂടി വരികയാണ്.

 

Image result for priya warrier

ജിമിക്കി കമ്മലിന് ശേഷം ലോകം മുഴുവന്‍ വ്യാപിച്ച പാട്ടാണ് മാണിക്യ മലരായ പൂവി. പാട്ട് പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ഒരു കോടിയലധികം ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ എണ്ണം കൂടാനും സാധ്യതയുണ്ട്.

prp

Related posts

Leave a Reply

*