ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ബജറ്റ്  നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വര്‍ധന.

ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു രൂപ വര്‍ദ്ധിപ്പിക്കാനെ പറ്റൂവെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു.  വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തി​ലെത്തിയ ​ശേഷം നടപ്പാക്കുന്ന ആദ്യ ചാര്‍ജ് വര്‍ധനവാണിത്.  ഫാസ്റ്റ് പാസഞ്ചറുകളില്‍ 10ല്‍ നിന്ന് 12 രൂപയായും സൂപ്പര്‍ എക്സ്പ്രസുകളില്‍ 13ല്‍ നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്സില്‍ 20ല്‍ നിന്ന് 22 ആയും ഹൈടെക് ലക്ഷ്വറിയില്‍ 40ല്‍ നിന്ന് 44 രൂപയായും വോള്‍വോയില്‍ 40ല്‍ നിന്ന് 45 രൂപയായും വര്‍ധനവുണ്ടാകും. പുതിയ നിരക്ക് പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ് 70 പൈസയായി ഉയരും

 

 

 

 

 

 

 

 

 

prp

Related posts

Leave a Reply

*