‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തിയെന്ന്

ഹൈദരാബാദ്: അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ‘മാണിക്യ മലയാര പൂവി’യെന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച്‌ ഒരു സംഘം യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദ് പൊലീസിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.  എന്നാല്‍ ഇവര്‍ ഗാനത്തിന്‍റെ വീഡിയോ ഹാജരാക്കിയിട്ടില്ല. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് ഫായിസ് വ്യക്തമാക്കി.

View image on Twitter

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഗാനത്തില്‍ അഭിനയിച്ച പ്രിയ വാര്യരും മറ്റും ഇപ്പോള്‍ ഇന്ത്യയൊട്ടാകെ വൈറലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ മോഹന്‍ലാലിനെയും കടത്തിവെട്ടിയ പ്രിയ ഇന്‍സ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു. മിനിറ്റ് വച്ച്‌ ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ മിന്നും താരമാണ്.

prp

Related posts

Leave a Reply

*