ഒറ്റ ദിനം കൊണ്ട് അഡാര്‍ നായിക ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍

തിരുവനന്തപുരം: ഇപ്പോള്‍ എങ്ങും ഒരു അഡാര്‍ തരംഗമാണ്. ഒരു പാട്ടിലൂടെ അന്തര്‍ദേശീയ തലത്തില്‍ പോലും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍.

മാണിക്യമലരായ പൂവി’ലൂടെ സൂപ്പര്‍ താരമായി മാറിയ പെണ്‍കുട്ടിക്ക് അന്തര്‍ ദേശീയ തലത്തില്‍ തന്നെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഈ പതിനെട്ടുകാരി.

 

Image result for oru adaar love

 

ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്. പ്രിയക്ക് മുന്നില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഉള്ളത്.

8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്. പ്രിയ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റര്‍നെറ്റിലെ താരമാണ്. ജിമിക്കി കമ്മല്‍ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം പ്രിയ വാര്യരും തരംഗമായി മാറിക്കഴിഞ്ഞു.

Image result for RONALDOImage result for oru adaar love

 

ഓഡിഷന്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയുടെ സംവിധായകന്‍ ചിത്രത്തിലേക്ക് നായികമാരില്‍ ഒരാളായി തെരഞ്ഞെടുക്കുകയായിരുന്നു.  ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളില്‍ നിന്ന് നായികയെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഒമര്‍ ആരംഭിച്ചത്. പ്രിയയുടെ ആദ്യ സീനായിരുന്നു ഗാനരംഗത്തിനിടയിലെ കണ്ണോണ്ടുള്ള കുസൃതികള്‍.

ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നെങ്കിലും തനിക്ക് സിനിമയില്‍ ഇത്ര പ്രാധാന്യമുള്ള റോള്‍ കിട്ടുമെന്നോ ഇത്രയധികം താന്‍ സ്വീകരിക്കപ്പെടുമോ എന്നോ കരുതിയിരുന്നില്ലെന്നു തൃശ്ശൂര്‍കാരിയായ പ്രിയ പറയുന്നു.

Image result for oru adaar love

 

 

 

 

prp

Related posts

Leave a Reply

*