എസ് ദുര്‍ഗയ്ക്ക് വീണ്ടും പരീക്ഷണം; ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ എന്ന ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. പേര് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് സംവിധായകന് കൈമാറി.

തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇനി എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാനാവില്ല. മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും പ്രദര്‍ശനം പാടില്ല എന്ന് നിര്‍ദ്ദേശിച്ചതിനാലാണിത്.

നേരത്തേ സെക്സി ദുര്‍ഗ എന്ന് പേരിട്ട ചിത്രമാണ് പിന്നീട് സെന്‍സര്‍ബോര്‍ഡ് എസ് ദുര്‍ഗയാക്കിയത്. പിന്നീട് ഗോവ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുത്ത ചിത്രം കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് തടഞ്ഞു. പിന്നീട് കോടതി ഇടപെട്ട് പ്രദര്‍ശനാനുമതി നല്‍കി. എന്നാല്‍ ഇപ്പോള്‍ ചിത്രപ്രദര്‍ശനം ഒരു തരത്തിലും അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.

ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുത്. വേണമെങ്കില്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യാന്‍ സമര്‍പ്പിക്കാമെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഹൈകോടതി ഉത്തരവ് മറികടക്കാനുള്ള ഗൂഢനീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

 

 

 

prp

Related posts

Leave a Reply

*