കസ്തൂരിമാനിലെ സാജന്‍ ജോസഫ് വീണ്ടും വരുന്നു; ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്. മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘സപ്തമശ്രീ തസ്‌കരഹ’ എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്‍റെ നോബിളേട്ടന്‍, സുധീര്‍ കരമനയുടെ ലീഫ് വാസു എന്നിവര്‍ക്കൊപ്പം ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ്’ എന്ന ചിത്രത്തിലെ ടിനി ടോമിന്‍റെ  കഥാപാത്രവും ദിവാന്‍ജിമൂലയിലുണ്ട്.

ഫഹദ് ഫാസില്‍ ചിത്രം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അനില്‍ രാധാകൃഷ്ണന്‍റെ നാലാമത്തെ ചിത്രമാണിത്. സംവിധാനത്തിന് പുറമേ സഹനിര്‍മാതാവിന്‍റെ വേഷവുമുണ്ട് അനില്‍ രാധാകൃഷ്ണന് ഈ ചിത്രത്തില്‍.

മാര്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ മസൂദ് മുഹമ്മദ്, സഫീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കോട് കളക്റ്റര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മോനോനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ  ഒരുക്കിയിട്ടുള്ളത്

prp

Related posts

Leave a Reply

*