കസ്തൂരിമാനിലെ സാജന്‍ ജോസഫ് വീണ്ടും വരുന്നു; ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സിന്‍റെ’  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്. മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. […]