എസ് ദുര്‍ഗയ്ക്ക് പച്ചക്കൊടി; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന സമിതി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.  ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്. പിന്നീട്  ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന അക്ഷരത്തിനുശേഷം മൂന്ന് നക്ഷത്ര ചിഹ്നങ്ങള്‍ ഇട്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു.

ചിത്രം പരമാവധി തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇത് നടന്നില്ലെങ്കില്‍ സമാന്തരമായ ഒരു വിതരണ സംവിധാനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാപ്രേമികളുടെ സഹായവും സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*