തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള യുടെ ആഭിമുഖ്യത്തില്‍ ‘ഭിക്ഷാടന വിമുക്ത കേരളം’ ഒപ്പ് ശേഖരണ കാമ്പയിന്‍റെ
ജില്ലാ തല ഉദ്ഘാടനവും, കുട്ടികള്‍ക്കായുള്ള സൗജന്യ കൗണ്‍ലിംഗ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നടന്നു.
എ ഇ ഒ  അജിത്ത് പ്രസാദ് തമ്പി ചടങ്ങിന്‍റെ  ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.   പ്രശസ്ത സിനിമാ- ടെലിവിഷന്‍ താരം കെ.കെ.സുധാകരന്‍ ഒപ്പു ശേഖരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി. ആര്‍. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. 
 
   
         ജില്ലാ ബനാന്‍ജി ജയപ്രകാശ് ശര്‍മ്മ പ്രസിഡന്‍റ് രാജാജി മാധവ്, സംസ്ഥാന വനിതാ ചെയര്‍ പേഴ്സന്‍ പ്രസന്നാ സുരേന്ദ്രന്‍, സീനിയര്‍ കോര്‍ഡിനേറ്റര്‍ ബേബി കെ പിലിപ്പോസ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ടി.സിദ്ധിഖ് തുടങ്ങിയവര്‍ ചടങ്ങില്‍  സന്നിഹിതരായിരുന്നു.
prp

Related posts

Leave a Reply

*