മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് തുറന്ന കൂട്ടിലേക്ക് ചാടിയത്.

ഇന്ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം. സിംഹത്തിന്‍റെ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ഇയാള്‍ ചാടുകയായിരുന്നു. യുവാവിന്‍റെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നത് കണ്ട സന്ദര്‍ശകര്‍ ബഹളം വെച്ചു. ഉടന്‍ സ്ഥലത്തെത്തിയ ജീവനക്കാര്‍ കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

വീഴ്ച്ചയില്‍ കാലൊടിഞ്ഞ മുരുകനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസികാസ്വസ്ഥം ഉള്ളതായി സംശയിക്കുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും വനമൃഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

 

prp

Related posts

Leave a Reply

*